ഹോം › ദേശീയം

മുന്നറിയിപ്പ് അവഗണിച്ചും അതിർത്തി കടക്കാൻ ശ്രമം; നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു

By MJ Desk · 24 May 2025, 03:13 PM

ഗുജറാത്ത് അതിർത്തിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ ബി എസ് എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിക്ക് സമീപത്തേക്ക് ഒരാൾ സംശയാസ്പദമായി എത്തുന്നത് സൈനികർ കാണുകയായിരുന്നു. സൈന്യത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചും ഇയാൾ മുന്നോട്ടു നീങ്ങിയതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തത്. ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ കനത്ത മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെ അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›