{"vars":{"id": "89527:4990"}}

വാണിജ്യാവശ്യത്തിനുള്ള പാചക വാതക ലഭ്യത കുറയും; ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി
 

 

വാണിജ്യാവശ്യത്തിനുള്ള പാചക വാതക ലഭ്യത കുറയുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളിൽ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

എൽപിജി പൂഴ്ത്തിവെപ്പ് തടയാൻ അവശ്യവസ്തു നിയമപ്രകാരം വിജ്ഞാപനമിറക്കി. ഹോർമൂസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്. വിതരണം കാര്യക്ഷമമാക്കുമെന്നും ഊർജലഭ്യതയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിച്ചു

കൊവിഡ് കാലത്തിന് സമാനമായി എൽപിജിയെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. പാചക വാതക വിതരണം നിരീക്ഷിക്കാൻ പൊതുമേഖല എണ്ണ കമ്പനികളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തലത്തിലുള്ള പ്രതിനിധഇകളെ അംഗങ്ങളാക്കി മൂന്നംഗ സമിതിയെയും നിയോഗിച്ചു