ഹോം › ദേശീയം

രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

By Metro Journal Team · 27 Nov 2026, 11:43 AM

സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നിയന്ത്രിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മെറ്റയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെയാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൂടിയായ സോഷ്യൽ മീഡിയ വിഭാഗം മേധാവി മനു ജെയിനാണ് കോടതിയിൽ ഹർജി നൽകിയത്. 2021ലെ ഐടി ചട്ടങ്ങളിലെ റൂൾ 4(4)ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹർജി.

രാഹുൽ ഗാന്ധിയുടെ പേരോ ചിത്രമോ ഉൾപ്പെടുന്ന പോസ്റ്റുകൾ മെറ്റയുടെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഇന്ത്യയിൽ ലഭ്യമല്ലാതാക്കുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. സെപ്റ്റംബർ 29 മുതൽ നവംബർ 23 വരെ ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ നിയന്ത്രിക്കപ്പെട്ടതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിവാഹ ക്ഷണക്കത്ത്, ജന്മദിനാശംസകൾ, മുൻ പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള അനുസ്മരണ പോസ്റ്റുകൾ, രാഹുൽ ഗാന്ധിക്കൊപ്പം പാർട്ടി പ്രവർത്തകർ നിൽക്കുന്ന ചിത്രങ്ങൾ, ചിക്കാഗോ സർവകലാശാലയിലെ അദ്ദേഹത്തിന്റെ പ്രഭാഷണവുമായി ബന്ധപ്പെട്ട പോസ്റ്റ് എന്നിവയും നിയന്ത്രിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

നിയമപരമായ കാരണമോ മുൻകൂർ അറിയിപ്പോ നൽകാതെയാണ് ഇത്തരം നടപടികളെന്നാണ് ഹർജിയിലെ ആരോപണം. നിയമാനുസൃതമായ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങളെ തടയാനുള്ള ഉപകരണമായി ഐടി ചട്ടങ്ങൾ മാറിയെന്നും കോൺഗ്രസ് വാദിക്കുന്നു.

വിവാദമായ ഐടി ചട്ടം റദ്ദാക്കുക, നിയന്ത്രിക്കപ്പെട്ട പോസ്റ്റുകൾ പുനഃസ്ഥാപിക്കുക, പോസ്റ്റുകൾ തടയാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ വെളിപ്പെടുത്താൻ മെറ്റയ്ക്ക് നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.

അതേസമയം, ഇന്ത്യൻ നിയമങ്ങൾ പാലിച്ചാണ് ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് മെറ്റയുടെ നിലപാട്. കേസിൽ കേന്ദ്ര ഐടി മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും കക്ഷികളാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#congress#delhi#high court#rahul gandhi#നടപടി#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

ഡിഎംകെ ബിജെപിയുമായി സഖ്യത്തിലേക്ക്? ഉദയനിധി സ്റ്റാലിന്റെ ഗവർണർ കൂടിക്കാഴ്ച ചൂണ്ടിക്കാട്ടി ടിവികെയുടെ ആരോപണംവെറ്ററിനറി ഓഫീസർ നിയമനത്തിൽ വൻ കോഴക്കളി; ചോദ്യപേപ്പറും ഉത്തരസൂചികയും ചോർത്തി ‘പ്രൊഫഷണൽ’ തട്ടിപ്പ്ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാനവംബർ 30ന് ലോക്‌സഭയും ഡിസംബർ 2ന് രാജ്യസഭയും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രംതിരുപ്പറങ്കുൺട്രം ദീപം വിവാദം: കോടതിയലക്ഷ്യ ഹർജികളും തുടർനടപടി അപേക്ഷകളും നാളെ പരിഗണിക്കാൻ സുപ്രീംകോടതിസിനിമാ ബഹിഷ്‌കരണത്തിൽ നിന്ന് ഒടിടിയിലേക്ക്; പാക് ഉള്ളടക്കങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ നാൾവഴി
പൂർണ്ണ പേജ് കാണുക ›