ഹോം › ദേശീയം

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: അമിത് ഷാ

By Metro Journal Team · 26 Nov 2026, 08:46 PM

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യുസിസി) ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ ശിൽപികൾ ഏകീകൃത സിവിൽ കോഡ് നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും മതഭേദമന്യേ ഒരേ നിയമം ബാധകമാകണമെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

‘വരുന്ന ദിവസങ്ങളിൽ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഹിന്ദു, സിഖ്, മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി എന്നിങ്ങനെ മതവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിയമത്തിന് കീഴിൽ ജീവിക്കാനുള്ള അവകാശം ലഭിക്കണം. മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത് നിയമങ്ങൾ രൂപീകരിക്കേണ്ടത്’ എന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യത്തെ പൗരന്മാർക്ക് പൊതുവായ നിയമസംവിധാനം ഉറപ്പാക്കുകയാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യം.

നിലവിൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അമിത് ഷായുടെ പുതിയ പ്രഖ്യാപനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#delhi#നടപടി#ന്യൂഡൽഹി#പറഞ്ഞു#പുതിയ

ബന്ധപ്പെട്ട വാർത്തകൾ

നവംബർ 30ന് ലോക്‌സഭയും ഡിസംബർ 2ന് രാജ്യസഭയും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രംതിരുപ്പറങ്കുൺട്രം ദീപം വിവാദം: കോടതിയലക്ഷ്യ ഹർജികളും തുടർനടപടി അപേക്ഷകളും നാളെ പരിഗണിക്കാൻ സുപ്രീംകോടതിസിനിമാ ബഹിഷ്‌കരണത്തിൽ നിന്ന് ഒടിടിയിലേക്ക്; പാക് ഉള്ളടക്കങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ നാൾവഴിഭാര്യയുടെ പ്രസവത്തിന് ഭർത്താവിനും അവധി; പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി അനുവദിച്ച് വിജയ് സർക്കാർപാക് വെബ് സീരിസുകൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുത്; നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ കർശന നിർദേശംമുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി
പൂർണ്ണ പേജ് കാണുക ›