ഹോം › ദേശീയം

ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നത് യുവതി, അറസ്റ്റ്

By MJ Desk · 09 Jun 2025, 10:00 AM

മേഘാലയയിൽ ഹണിമൂണിനിയെ ദമ്പതികളെ കാണാതാകുകയും പിന്നീട് ദിവസങ്ങളോളം നടന്ന തെരച്ചിലിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ വൻ ട്വിസ്റ്റ്. 28കാരൻ രാജ രഘുവംശിയുടെ കൊലപാതകത്തിൽ ഭാര്യ സോനം അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് സോനത്തിനെ പോലീസ് പിടികൂടിയത്. ഏറെ വിവാദമുണ്ടാക്കികയ സംഭവമായിരുന്നു ഇത്. ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് സോനത്തിനെ ജീവനോടെ കണ്ടെത്തിയത്. മെയ് 23നാണ് മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും മേഘാലയയിൽ ഹണിമൂണിനിടെ കാണാതായത്. ജൂൺ 2ന് ചിറാപുഞ്ചിക്ക് സമീപത്തെ മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി സോനവും കൊല്ലപ്പെട്ടു കാണുമെന്നായിരുന്നു ഏവരും ആശങ്കപ്പെട്ടിരുന്നത്. കാണാതായ ദിവസം സോനത്തിനും രാജക്കുമൊപ്പം മൂന്ന് പുരുഷൻമാരെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പറഞ്ഞിരുന്നു. 17 ദിവസത്തിന് ശേഷമാണ് സോനത്തിനെ കണ്ടെത്തിയത്. ഗാസിപൂരിൽ വഴിയോര ഭക്ഷണ ശാലയിൽ നിന്നാണ് യുവതിയെ പിടികൂടിയത്. രാജയെ കൊല്ലാൻ സോനം ക്വട്ടേഷൻ നൽകിയെന്നാണ് പോലീസ് പറയുന്നത്. സോനമടക്കം നാല് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഹണിമൂൺ സമയത്ത് സോനം വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ ഡിജിപി ഇദാഷിഷ നോങ്‌റോംഗ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›