ഹോം › ദേശീയം

അഖിലേഷ് യാദവിന്‍റെ രഥയാത്രയ്ക്കിടെ ബുൾഡോസർ ഇടിച്ചു; ബിജെപി നേതാവിന്‍റെ മകന് ദാരുണാന്ത്യം

By Metro Journal Team · 19 Nov 2026, 11:11 AM

സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ ‘പിഡിഎ രഥയാത്ര’യ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ പ്രാദേശിക ബിജെപി നേതാവിന്‍റെ മകൻ മരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ കൂടാഘട്ട് മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചൗരി ചൗര രാജ്‌ധാനി ഗ്രാമവാസിയും പ്രാദേശിക ബിജെപി നേതാവുമായ ഓംകാർ സിംഗിന്‍റെ മകൻ ആര്യവർദ്ധൻ സിംഗ് (14) ആണ് മരിച്ചത്.

​സഹോദരിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനായി റോഡ് മുറിച്ചുകടക്കുകയായിരുന്ന ആര്യവർദ്ധനെ, റാലിയിൽ പുഷ്പവൃഷ്ടി നടത്താനായി എത്തിയ ബുൾഡോസർ അമിതവേഗതയിലെത്തി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് പിതാവ് ഓംകാർ സിംഗ് ആരോപിച്ചു. അഖിലേഷ് യാദവിന്‍റെ വാഹനവ്യൂഹം കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറിൽ തലയിടിച്ച കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

​അപകടത്തിന് പിന്നാലെ കുടുംബാംഗങ്ങളും ബിജെപി പ്രവർത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. എസ്പി പ്രവർത്തകരുടെ അഴിഞ്ഞാട്ടമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച ബിജെപി, അഖിലേഷ് യാദവിനും സംഘാടകർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗോരഖ്പൂർ എംഎൽഎ സർവൻ നിഷാദ് കുട്ടിയുടെ വീട് സന്ദർശിച്ച് കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പുനൽകി.

​അതേസമയം, സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും റാലിക്ക് ഭരണകൂടം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. ഇല്ലാത്ത കേസുകളിൽ ആളുകളെ കുടുക്കുന്നത് ബിജെപിയുടെ പതിവാണെന്നും അദ്ദേഹം ആരോപിച്ചു. അപകടമുണ്ടാക്കിയ ബുൾഡോസർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്; ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#bjp#death#police#ഗോരഖ്പൂർ#പൊലീസ്

ബന്ധപ്പെട്ട വാർത്തകൾ

മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനംഷെയ്ഖ് ഹസീനയുടെ മടക്കവും ഗംഗാ ജലക്കരാറിന്റെ കാലാവധിയും: ഇന്ത്യ-ബംഗ്ലാദേശ് ബന്ധം നിർണായക പരീക്ഷണത്തിൽമന്ത്രിസഭാ പുനഃസംഘടനാ അഭ്യൂഹങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നുഡൽഹിയിലെ പ്രതിഷേധങ്ങൾ വ്യാപാരത്തെ ബാധിച്ചെന്ന് പരാതി; കോൺഗ്രസ്, എഎപി, സിജെപി, ഐസ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ്മന്ത്രിസഭായോഗം രണ്ടര മണിക്കൂർ; തർക്കങ്ങളുണ്ടായി: ജനീഷ് വരെ എന്റെ മുഖത്തുനോക്കി അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രിമന്ത്രിസഭയിൽ തർക്കമുണ്ടായി; ഇത് സ്തുതിപാടക സംഘമല്ല: തീരുമാനങ്ങൾ ഏകകണ്ഠമെന്ന് മുഖ്യമന്ത്രി
പൂർണ്ണ പേജ് കാണുക ›