രാജി ആവശ്യത്തിൽ കുലുങ്ങാതെ ധർമ്മേന്ദ്ര പ്രധാൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി ഫ്രാൻസിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫ്രാന്‍സിലേക്ക്. നീറ്റ് പരീക്ഷ റദ്ദാക്കല്‍, സിബിഎസ്ഇ മൂല്യനിര്‍ണ്ണയ ക്രമക്കേട് വിവാദങ്ങള്‍ക്കിടെ ശക്തമായ പ്രതിഷേധവും രാജി ആവശ്യവും നേരിടുന്നതിനിടെയാണ് കേന്ദ്രമന്ത്രി പ്രധാനമന്ത്രിക്കൊപ്പം ഫ്രാന്‍സിലേക്ക് പറക്കുന്നത്. യാത്രയുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.
'ഭാരത് ഇന്നൊവേറ്റീവ്‌സ് 2026' എന്ന പേരില്‍ ഫ്രാന്‍സില്‍ ജൂണ്‍ 14 മുതല്‍ 16 വരെ നടക്കുന്ന ടെക്‌നോളജി എക്‌സിബിഷൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇന്ത്യയുടെ നൂതന സാങ്കേതിക സംരംഭങ്ങളെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന സുപ്രധാന പദ്ധതിയാണിത്. ഇതിനായാണ് ധര്‍മ്മേന്ദ്ര പ്രധാനും ഫ്രാന്‍സിലേക്ക് പോകുന്നത്. വിമര്‍ശനം മുന്‍നിര്‍ത്തി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.