ഹോം › ദേശീയം

ലഹരിപ്പണമിടപാട് കേസ്: മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്; 142 കോടിയുടെ അനധികൃത സ്വത്ത്; ബംഗാളിൽ മുൻ തൃണമൂൽ എം.എൽ.എ അറസ്റ്റിൽ

By Metro Desk · 09 Jun 2026, 07:25 AM

ന്യൂഡൽഹി/കൊൽക്കത്ത: വൻതോതിലുള്ള രാജ്യാന്തര മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മിസോറാം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി. ഏകദേശം 142 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഈ കേസിൽ നടന്നിട്ടുള്ളതെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.

​അതേസമയം പശ്ചിമ ബംഗാളിൽ വധശ്രമം, ഭീഷണിപ്പെടുത്തൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുൻ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.എൽ.എ ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ വെച്ച് ബംഗാൾ പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (STF) അറസ്റ്റ് ചെയ്തു.

​വൻ ലഹരിവേട്ടയും 142 കോടിയുടെ കള്ളപ്പണവും

​നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (NCB) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) പ്രകാരമാണ് ഇ.ഡി റെയ്ഡ് നടത്തിയത്.

​നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച ടി.എം.സി നേതാവ് പിടിയിൽ

​തെക്കേ 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട മണ്ഡലത്തിലെ മുൻ തൃണമൂൽ സ്ഥാനാർത്ഥിയും ശക്തനായ നേതാവുമായ ജഹാംഗീർ ഖാനെ (പുഷ്പ യൂ ഖാൻ) ആണ് പൊലീസ് പിടികൂടിയത്. കൊൽക്കത്ത ഹൈക്കോടതി ഇദ്ദേഹത്തിന് നൽകിയിരുന്ന താൽക്കാലിക അറസ്റ്റ് വിലക്ക് മെയ് 26-ന് നീക്കിയിരുന്നു. ഇതോടെ ഒളിവിൽ പോയ ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡാർജിലിംഗിലെ പാനിടാങ്കിയിൽ വെച്ചാണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി ഇയാളെ കൊൽക്കത്തയിലേക്ക് കൊണ്ടുവന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
പൂർണ്ണ പേജ് കാണുക ›