ജമ്മു കശ്മീരിലെ ദോഡയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി
Apr 12, 2026, 08:21 IST
ജമ്മു കശ്മീരിലെ ദോഡയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 04:32 ന് ജമ്മു കശ്മീരിലെ ദോഡയിൽ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.
ആഴത്തിലുള്ള ഭൂകമ്പങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ പൊതുവെ കൂടുതൽ അപകടകരമാണ്. കാരണം, ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ സൃഷ്ടിക്കുന്ന ഭൂകമ്പ തരംഗങ്ങൾക്ക് ഉപരിതലത്തിലെത്താൻ സഞ്ചരിക്കേണ്ട ദൂരം കുറവായിരിക്കും, ഇത് കൂടുതൽ തീവ്രമായ ഭൂകമ്പത്തിന് കാരണമാവുകയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.