ഹോം › ദേശീയം

12 സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലേക്ക് എത്തിയ വ്യാജ ബോംബ് ഭീഷണിക്ക് കാരണം പ്രണയപ്പക; യുവതി അറസ്റ്റിൽ

By MJ Desk · 24 Jun 2025, 10:24 AM

പ്രണയനൈരാശ്യത്തെ തുടർന്നുണ്ടായ പകയിൽ വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ യുവതി അറസ്റ്റിൽ. 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി മുഴക്കിയ ചെന്നൈ സ്വദേശിയും റോബോട്ടിക്‌സ് എൻജിനീയറുമായ റെനെ ജോഷിൽഡയാണ്(26) അറസ്റ്റിലായത്. നരേന്ദ്രമോദി സ്‌റ്റേഡിയം, വിമാനദുരന്തമുണ്ടായ ബിജെ മെഡിക്കൽ കോളേജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക് വ്യാജ മെയിൽ ഐഡികളിൽ നിന്ന് സന്ദേശമയച്ചത് ജോഷിൽഡയാണെന്ന് അഹമ്മദാബാദ് സൈബർ പോലീസ് കണ്ടെത്തുകയായിരുന്നു ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകറിനെ വിവാഹം ചെയ്യാൻ യുവതി ആഗ്രഹിച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇയാൾ വേറെ വിവാഹം ചെയ്തു. ഇതോടെ ദിവിജിനെ കള്ളക്കേസിൽ കുടുക്കാനായി ശ്രമം. ദിവിജിന്റെ പേരിൽ വ്യാജ മെയിൽ ഐഡികൾ ഉണ്ടാക്കിയാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›