ഹോം › ദേശീയം

വിദ്യാർഥിനികൾ തുടങ്ങി ഡോക്ടർമാർ വരെ, ഇരകൾ 200ഓളം; പൊള്ളാച്ചി ബലാത്സംഗ കേസിൽ 9 പ്രതികൾക്കും മരണം വരെ ജീവപര്യന്തം

By MJ Desk · 13 May 2025, 03:05 PM

പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികൾക്കും മരണം വരെ ജീവപര്യന്തം തടവുശിക്ഷ. 2016നും 2019നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതിയുടെ വിധി. കേസിൽ ഒമ്പത് പ്രതികളാണുള്ളത്. ഡോക്ടർമാർ, കോളേജ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട 19കാരി കോളേജ് വിദ്യാർഥിനി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ലാപ്‌ടോപ്പിൽ നിന്ന് ഇരുന്നൂറോളം യുവതികളുടെ നഗ്നദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ യുവതികളിൽ പലരും പരാതി നൽകാൻ വിസമ്മതിക്കുകയായിരുന്നു. അന്നത്തെ സർക്കാരിനെ പിടിച്ചുലച്ച കേസ് കൂടിയാണിത് പൊള്ളാച്ചി സ്വദേശികളായ എൻ ശബരിരാജൻ(32), കെ തിരുനാവുക്കരശ്(34), എം സതീഷ്(33), ടി വസന്തകുമാർ(30), ആർ മണി(32), പി ബാബു(33), ടി ഹരോണിമസ് പോൾ(32), കെ അരുൾനാദം(39), എം അരുൺകുമാർ എന്നിവരാണ് പ്രതികൾ. ഇരകളായ എട്ട് യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ വഴിയാണ് ഇരകളെ പ്രതികൾ വലയിലാക്കിയത്. പിന്നീട് ഇവരെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›