ഹോം › ദേശീയം

ഗുജറാത്ത് വിമാനാപകടം; വിജയ് രൂപാണിയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു

By News Desk · 15 Jun 2025, 02:53 PM

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ‍്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ അദ്ദേഹത്തിന്‍റെ മരണം ഔദ‍്യോഗികമായി സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ‍്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു. ബന്ധുക്കളുമായി ആലോചിച്ച ശേഷമായിരിക്കും സംസ്കാരവും മൃതദേഹം വിട്ടുകൊടുക്കുന്നതടക്കമുള്ള കാര‍്യങ്ങളും തീരുമാനിക്കുന്നതെന്നും ആരോഗ‍്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ പരിശോധന നടത്തിയിരുന്നുവെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›