ഹോം › ദേശീയം

കനത്ത മഴയിൽ മംഗലാപുരത്ത് വീടിന് മുകളിൽ കുന്നിടിഞ്ഞ് വീണു; രണ്ട് കുട്ടികളടക്കം മൂന്ന് മരണം

By MJ Desk · 30 May 2025, 03:11 PM

കനത്ത മഴയിൽ മംഗലാപുരത്ത് വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. ഉള്ളാൾ മൊണ്ടേപടവുലിൽ കാന്തപ്പ പൂജാരിയുടെ വീടിന് മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്. കാന്തപ്പയുടെ ഭാര്യ പ്രേമലത(50), ഇവരുടെ പേരക്കുട്ടികളായ നൈമ(10), ഒരു വയസുകാരൻ എന്നിവരാണ് മരിച്ചത് ഇവരുടെ മരുമകളും മറ്റൊരു കുട്ടിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു കുട്ടിയെയും കാന്തപ്പ പൂജാരിയെയും രക്ഷിച്ചു രണ്ട് വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിൽ വീടിന്റെ ജനാല തകർന്ന് ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്. അതിശക്തമായ മഴയാണ് ദക്ഷിണ കന്നഡ ജില്ലയിൽ തുടരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›