ഹോം › ദേശീയം

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

By Metro Journal Team · 22 Nov 2026, 01:12 PM

മധ്യപ്രദേശിലെ ബാലഘാട്ട് ജില്ലയിൽ 118 കുട്ടികൾക്കും 12 മുതിർന്നവർക്കും ഭക്ഷ്യവിഷബാധ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ജില്ലയിലെ ഹിരി ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. നൂഡിൽസ് വിഭാഗത്തിൽപ്പെട്ട ഭക്ഷണമായ ചൗമീൻ കഴിച്ചതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കിർനാപുർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടികളിൽ 45 പേരെ വിദഗ്ധ ചികിത്സയ്ക്കായി ബാലഘാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ ആശുപത്രിയിലാണ് മുതിർന്നവരെയും പ്രവേശിപ്പിച്ചത്. ബാലഘാട്ട് ജില്ലാ കലക്റ്റർ ആദിത്യ സിങ് ആശുപത്രി സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#100#ആശുപത്രിയിൽ#ചൗമീൻ#ജില്ല#ജില്ലാ#ബാലഘാട്ട്

ബന്ധപ്പെട്ട വാർത്തകൾ

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നുസ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദിരാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 28-ന് കേരളത്തിൽ; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുംബിൽക്കിസ് ബാനു കേസ്: ‘വിവരങ്ങൾ മറച്ചുവെച്ചു’ എന്ന വാദം തള്ളി പ്രതിഭാഗം അഭിഭാഷകൻ; മാധ്യമ വിചാരണയ്ക്കെതിരെ മുന്നറിയിപ്പ്താജ്മഹലിന് അനുമതി, നിസാമുദ്ദീൻ ദർഗയ്ക്ക് വിലക്ക്: പാക് എസ്‌സിഒ പ്രതിനിധി സംഘത്തിന് ഇന്ത്യ അനുമതി നൽകിയതിങ്ങനെ2500ലധികം അഗ്നിവീർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›