ഹോം › ദേശീയം

ഇന്ത്യാ സഖ്യ യോഗം ഡൽഹിയിൽ; മമത ബാനർജി പങ്കെടക്കുന്നു: ഡി.എം.കെയും ആപ്പും വിട്ടുനിൽക്കുന്നു

By Metro Desk · 08 Jun 2026, 01:04 PM

ന്യൂഡൽഹി: ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെയുള്ള ഭാവി തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യാ’ (I.N.D.I.A.) സഖ്യത്തിന്റെ നിർണായക യോഗം ഡൽഹിയിൽ ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് (TMC) അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, സഖ്യത്തിലെ പ്രമുഖ കക്ഷികളായ ഡി.എം.കെയും (DMK) ആം ആദ്മി പാർട്ടിയും (AAP) ഈ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

​കോൺഗ്രസ് വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയായി മാറിയെന്നും പല കക്ഷികളും ഇന്ത്യാ സഖ്യം വിടുമെന്നും ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (TVK) കോൺഗ്രസ് അടുത്തതാണ് ഡി.എം.കെയെ പ്രകോപിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയങ്ങൾക്ക് ശേഷമുള്ള മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, ഭിന്നതകൾ പരിഹരിക്കാനും പുതിയ നീക്കങ്ങൾ ചർച്ച ചെയ്യാനുമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
പൂർണ്ണ പേജ് കാണുക ›