ഹോം › ദേശീയം

വ്യാജ സ്ത്രീധന പരാതിയെ തുടർന്ന് ഐടി ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യയെ തേടി പോലീസ് യുപിയിൽ

By MJ Desk · 13 Dec 2024, 05:36 PM

വ്യാജ സ്ത്രീധന പീഡന ആരോപണത്തെ തുടർന്ന് ബംഗളൂരുവിൽ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ തേടി അന്വേഷണസംഘം ഉത്തർപ്രദേശിൽ. ഐടി ജീവനക്കാരന്റെ ഭാര്യ നികിത സിംഗാനിയയുടെ ജോൻപൂരിലുള്ള അപ്പാർട്ട്‌മെന്റിലാണ് പോലീസ് എത്തിയത്. വീട് പൂട്ടിക്കിടക്കുന്നതിനാൽ നികിത അടക്കമുള്ള നാല് പ്രതികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പോലീസ് നോട്ടീസ് പതിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ബംഗളൂരുവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദേശം. നികിതയും കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ സഹോദരനും ബൈക്കിൽ ജോൻപൂരിൽ നിന്ന് കടന്നുവെന്നാണ് വിവരം. ഐടി ജീവനക്കാരന്റെ ആത്മഹത്യ ദേശീയ ശ്രദ്ധയാകർഷിച്ചതിന് പിന്നാലെയാണ് ഇവർ രക്ഷപ്പെട്ടത്. തിങ്കളാഴ്ചയാണ് അതുൽ സുഭാഷ് എന്ന 34കാരൻ ആത്മഹത്യ ചെയ്തത്. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയും ഭാര്യ വീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അതുൽ പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›