ഹോം › ദേശീയം

ജയ്പൂരിൽ സിഎൻജി ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ച് വൻ തീപിടിത്തം; അഞ്ച് പേർ മരിച്ചു, 41 പേർക്ക് പരുക്കേറ്റു

By MJ Desk · 20 Dec 2024, 10:57 AM

രാജസ്ഥാനിലെ ജയ്പൂരിൽ സിഎൻജി ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വൻതീപിടുത്തത്തിൽ അഞ്ച് പേർ പൊള്ളലേറ്റ് മരിച്ചു. അപകടത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. 41 പേർക്ക് അപകടത്തിൽ പൊള്ളലേറ്റു, 20 പേരുടെ നില ഗുരുതരമാണ്. ജയ്പൂർ അജ്മീർ ദേശീയ പാതയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ഏതാനും വാഹനങ്ങളിലേയ്ക്കും ഇന്ധന പമ്പിലേയ്ക്കും തീ പടരുകയായിരുന്നു. നഗരത്തിലെ ബെൻക്രോട്ട ഏരിയയിലായിരുന്നു സംഭവം. അപകടമുണ്ടായതിന് സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവം നടന്നയുടൻ ഇരുപതോളം ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ 41 പേർക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജയ്പൂർ ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര സോണിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jaipur accident

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›