ഹോം › ദേശീയം

കർണാടകയിൽ കാനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണവും അഞ്ചര ലക്ഷം രൂപയും മോഷണം പോയി

By MJ Desk · 03 Jun 2025, 11:17 AM

കർണാടകയിൽ കാനറ ബാങ്കിൽ വൻ കവർച്ച. ബാങ്കിന്റെ ശാഖയിലെ ലോക്കറിൽ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വർണവും അഞ്ചരലക്ഷം രൂപയുമാണ് കവർന്നത്. ബാങ്കിൽ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. മെയ് 26ാം തീയതി ബാങ്ക് മാനേജർ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. മെയ് 23 നും 25 നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിവരം. മെയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാർ ഇറങ്ങി. 24, 25 തീയതികൾ നാലാം ശനിയും ഞായറുമായിരുന്നതിനാൽ ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. മെയ് 26ാം തീയതി ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടർ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ മോഷണം നടന്നതായി മനസ്സിലാവുന്നത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›