ഹോം › ദേശീയം

മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം; 11 പേർക്ക് ദാരുണാന്ത്യം, 300ലേറെ പേർ ചികിത്സയിൽ

By Metro Journal Team · 21 Nov 2026, 09:52 AM

മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു. 300ലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചക്പികാരോങ് മേഖലയിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ചികിത്സയിലുള്ളത്.

ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഷിജ ആശുപത്രി, ബാബിന ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് ആശുപത്രികൾ സന്ദർശിച്ച് ചികിത്സയിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തി.

ഷിജ ആശുപത്രിയിൽ 140ലേറെ പേരെയും ബാബിന ആശുപത്രിയിൽ 41 പേരെയും പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ മരണസംഖ്യ 11 ആയി ഉയർന്നു. രോഗികൾക്ക് വിദഗ്ധ ഡോക്റ്റർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദേൽ ജില്ലയിൽ ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മെഡിക്കൽ സംഘത്തെ ആവശ്യമായ മരുന്നുകളുമായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാക്ചിങ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് വ്യാജമദ്യം വാങ്ങിയതെന്നാണ് പ്രാഥമിക വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#death#ഇംഫാൽ#ജില്ല#നടപടി#മദ്യം

ബന്ധപ്പെട്ട വാർത്തകൾ

നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ​’1962-ൽ എന്റെ ഗ്രാമം ചൈന കൈയടക്കി’: രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് 1962 യുദ്ധം ചൂണ്ടിക്കാട്ടി കിരൺ റിജിജുവിന്റെ മറുപടിമുംബൈയിൽ പടക്കങ്ങള്‍ നിരോധിക്കുന്നത് പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതിഡൽഹി യൂട്യൂബറുടെ വിവാഹം മുടക്കാൻ 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു; പിതാവും വാടകക്കാരനും അറസ്റ്റിൽഇ.ഡി അപ്പീൽ ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തെ വീഴ്ച; രജിസ്ട്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതിമുസ്‌ലിം ആയതുകൊണ്ടാണ്; മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസ്-ബിജെപി വാക്പോര്
പൂർണ്ണ പേജ് കാണുക ›