ഹോം › ദേശീയം

സോണിയയുടെ പക്കലുള്ള നെഹ്‌റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണം: രാഹുൽ ഗാന്ധിക്ക് കത്തയച്ച് പിഎംഎംഎൽ

By MJ Desk · 16 Dec 2024, 12:16 PM

യുപിഎ സർക്കാരിന്റെ കാലത്ത് 2008ൽ സോണിയ ഗാന്ധിക്ക് ലഭിച്ച ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി. ഇതുസംബന്ധിച്ച് പിഎംഎംഎൽ അംഗം റിസ്വാൻ ഖാദ്രി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. സോണിയ ഗാന്ധിയുടെ കൈവശമുള്ള കത്തുകൾ തിരികെ നൽകണമെന്നും അല്ലെങ്കിൽ ഫോട്ടോ കോപ്പികളോ ഡിജിറ്റൽ പകർപ്പുകളോ ലഭ്യമാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. സെപ്റ്റംബറിൽ സോണിയ ഗാന്ധിയോട് സമാനമായ അഭ്യർഥന നടത്തിയിരുന്നു. പിന്നാലെയാണ് രാഹുലിനും കത്തയച്ചിരിക്കുന്നത്. 1971ൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി(ഇപ്പോൾ പിഎംഎംഎൽ)യിൽ നെഹ്‌റു തന്നെയാണ് ഈ കത്തുകൾ ഏൽപ്പിച്ചത്. 2008ൽ 51 പെട്ടികളിലാക്കി ഇത് സോണിയ ഗാന്ധിക്ക് നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#nehru letters

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›