ഹോം › ദേശീയം

അടുത്ത സെൻസസ് 2027ൽ; ജാതി, ഉപജാതി വിവരങ്ങളും ശേഖരിക്കും

By News Desk · 04 Jun 2025, 06:35 PM

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണത്തിന്‍റെ ഭാഗമായുള്ള സെൻസസിന് 2027 മാർച്ചിൽ തുടക്കമാകും. സാമൂഹ്യ, സാമ്പത്തിക സ്ഥിതികളെക്കുറിച്ചുള്ള വിശദാംശങ്ങളും ജാതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ലഡാക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്റ്റോബറിൽ തന്നെ സെൻസസ് നടപടികൾ ആരംഭിക്കും. രണ്ട് ഘട്ടങ്ങിലായി നടത്തുന്ന സെൻസസിനായി ജാതി, ഉപജാതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തും. 2011ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടത്തിയത്. സാധാരണയായി പത്തു വർഷം കൂടുമ്പോഴാണ് സെൻസസ് നടത്താറുള്ളത്. എന്നാൽ 2021ൽ കൊവിഡ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങൾ ശക്തമായിരുന്നതിനാൽ സെൻസസ് നീട്ടി വയ്ക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›