ഹോം › ദേശീയം

മുഖ്യമന്ത്രി വിജയ്‌യെ ചെസ്സ് കളിയിൽ വീഴ്ത്തി പ്രഗ്നാനന്ദ; നോർവേ ചെസ്സ് ചാമ്പ്യന് 50 ലക്ഷം രൂപയുടെ ഉപഹാരം നൽകി ആദരിച്ച് തമിഴ്‌നാട് സർക്കാർ

By Metro Desk · 08 Jun 2026, 01:21 PM

​ചെന്നൈ: ചരിത്രപ്രസിദ്ധമായ നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം ചൂടി രാജ്യത്തിന്റെ അഭിമാനമായി മാറിയ യുവ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് സർക്കാർ ആദരിച്ചു. ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഗ്നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.

​ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് ഇരുവരും തമ്മിൽ ഒരു സൗഹൃദ ചെസ്സ് മത്സരവും നടന്നു. കളിക്കളത്തിൽ തികഞ്ഞ ഏകാഗ്രതയോടെ നീക്കങ്ങൾ നടത്തിയ മുഖ്യമന്ത്രി വിജയ്, പ്രഗ്നാനന്ദയെ അൽഭുതപ്പെടുത്തി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇരുപതുകാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിജയം സ്വന്തമാക്കി. മുഖ്യമന്ത്രിയുടെ കളിയോടുള്ള താല്പര്യവും കളിയിലെ മികവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് മത്സരാനന്തരം പ്രഗ്നാനന്ദ പ്രതികരിച്ചു.

​ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ ഉൾപ്പെടെയുള്ള പ്രമുഖരെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ നോർവേ ചെസ്സിൽ ചരിത്ര നേട്ടം കൊയ്തത്. 2013-ൽ ഈ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ഇതിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. ചടങ്ങിൽ പ്രഗ്നാനന്ദയുടെ മാതാപിതാക്കളും തമിഴ്‌നാട് കായിക വികസന വകുപ്പ് മന്ത്രി ആദവ് അർജുനയും പങ്കെടുത്തു. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
പൂർണ്ണ പേജ് കാണുക ›