ഹോം › ദേശീയം

ഫാസ്ടാഗില്ലാത്തവർക്ക് ആശ്വാസം; യുപിഐ ഉപയോഗിച്ചാൽ പിഴയിൽ ഇളവ്

By Metro Desk · 05 Oct 2025, 08:55 AM

ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗില്ലാത്തവർക്കു ചുമത്തുന്ന പിഴയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഫാസ്ടാഗില്ലാത്തവർ ഇനി യുപിഐ ഉപയോഗിച്ച് ടോൾ നൽകിയാൽ യഥാർഥ നിരക്കിന്‍റെ 25 ശതമാനം അധികമായി നൽകിയാൽ മതിയാകും. നേരത്തേ, ടോൾ നിരക്കിന്‍റെ ഇരട്ടിയായിരുന്നു പിഴ.

യുപിഐ ഉപയോഗിക്കുന്നവർക്കു മാത്രമാകും ഇളവ്. അഥവാ, മുൻപ് 100 രൂപ ടോൾ നിരക്കുള്ളിടത്ത് ഫാസ്ടാഗില്ലെങ്കിൽ 200 രൂപ നൽകേണ്ടിയിരുന്നത് ഇനി യുപിഐ ഉപയോഗിച്ചാൽ 125 രൂപയിൽ ഒതുങ്ങും.

ഇളവ് നവംബർ 15 ന് രാജ്യമൊട്ടാകെ പ്രാബല്യത്തിലാകും. ദേശീയ പാതകളിൽ ടോൾ പിരിവിലെ തട്ടിപ്പ് തടയുക’ എന്ന ലക്ഷ്യത്തിലാണ് ഈ നടപടി. രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›