ഹോം › ദേശീയം

കന്നഡ സംസാരിക്കാൻ വിസമ്മതിച്ചു കുടുങ്ങി; എസ് ബി ഐ മാനേജരെ സ്ഥലം മാറ്റി

By MJ Desk · 22 May 2025, 11:30 AM

ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയിൽ ഇടപാടുകാരനോട് കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജർക്കെതിരെ നടപടി. കർണാടക മുഖ്യമന്ത്രിയും സ്ഥലം എംപിയുമടക്കം നിരവധി പ്രമുഖർ മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് ബാങ്ക് മാനേജറെ സ്ഥലം മാറ്റാൻ എസ്ബിഐ തീരുമാനിച്ചത്. ഉപഭോക്താക്കളോട് ബഹുമാനത്തോടെയും അന്തസ്സോടെയും മാത്രമേ പെരുമാറാവൂ എന്നും, പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും എസ്ബിഐ നിർദ്ദേശിച്ചു. ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ യാതൊരു ദയയും ഉണ്ടാകില്ലെന്നും ബാങ്ക് വ്യക്തമാക്കി. ചന്ദാപുരയിലെ എസ്ബിഐ ശാഖയിൽ ഇടപാടിനായി എത്തിയ ഒരു ഉപഭോക്താവ് മാനേജരോട് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ‘ഇത് ഇന്ത്യയാണ്’ എന്ന് പറഞ്ഞുകൊണ്ട് മാനേജർ ഈ ആവശ്യം നിരസിച്ചു. ഉപഭോക്താവ് വീണ്ടും കന്നഡ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ‘ഇല്ല, ഞാൻ ഹിന്ദി സംസാരിക്കും’ എന്നായിരുന്നു മാനേജരുടെ മറുപടി. ഇത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി. ഈ വിഷയം രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തതോടെയാണ് മാനേജർക്കെതിരെ നടപടിയുണ്ടായത്. മാനേജരുടെ ഈ സ്വഭാവം അംഗീകരിക്കാനാകാത്തതാണെന്നും, കന്നഡയും ഇംഗ്ലീഷും സംസാരിക്കാൻ വിമുഖത കാണിക്കുന്നത് അപലപനീയമാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. മാനേജരെ സ്ഥലം മാറ്റാനുള്ള എസ്ബിഐയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›