ഹോം › ദേശീയം

കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ് ‘പണി വാങ്ങിച്ച’ എസ് ബി ഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞ് രംഗത്ത്

By MJ Desk · 23 May 2025, 10:03 AM

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച് വിവാദത്തിൽ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയിൽ തന്നെയാണ് ഇവർ മാപ്പ് പറയുന്നത്. എന്നെ കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാൻ കന്നഡയിൽ സംസാരിക്കാൻ ശ്രമിക്കും എന്നാണ് ഇവർ വീഡിയോയിൽ പറയുന്നത് നേരത്തെ ഉദ്യോഗസ്ഥയെ എസ് ബി ഐ അധികൃതർ സ്ഥലം മാറ്റിയിരുന്നു. ബംഗളൂരുവിലെ എസ് ബി ഐ സൂര്യനഗർ ശാഖയിൽ വെച്ച് ഒരു കസ്റ്റമർ ഇവരോട് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് വിവാദത്തിലായതാണ് ഉദ്യോഗസ്ഥ. ഇത് കർണാടകയാണെന്ന് കസ്റ്റമർ പറയുമ്പോൾ ഇത് ഇന്ത്യയാണ്, ഞാനൊരിക്കലും കന്നഡയിൽ സംസാരിക്കില്ല എന്നായിരുന്നു ഇവരുടെ മറുപടി കസ്റ്റമറോട് നിങ്ങൾ ഹിന്ദിയിൽ സംസാരിക്കാനും ഉദ്യോഗസ്ഥ നിർദേശിച്ചിരുന്നു. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതോടെയാണ് മാനേജരെ എസ് ബി ഐ സ്ഥലം മാറ്റിയത്. ഇതിന് പിന്നാലെയാണ് ഇവർ മാപ്പ് പറഞ്ഞ് രംഗത്തുവന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›