ഹോം › ദേശീയം

മലയാളിയായ ജിഷ അടക്കം ആറ് മാവോയിസ്റ്റുകൾ ഇന്ന് കർണാടകയിൽ കീഴടങ്ങും

By MJ Desk · 08 Jan 2025, 12:42 PM

കർണാടക ചിക്കമംഗളൂരു വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ ഇന്ന് കീഴടങ്ങും. ജില്ലാ കലക്ടർ മീന നാഗരാജിന് മുമ്പാകെയാണ് കീഴടങ്ങുക. മലയാളിയായ ജിഷ അടക്കമുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചത്. കബളി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി, വനജാക്ഷി, ടിഎൻ വസന്ത്, മാരപ്പ എന്നിവരാണ് ജിഷക്കൊപ്പം കീഴടങ്ങുന്നത്. ഇവരുടെ നേതാവ് വിക്രം ഗൗഡ നവംബറിൽ നക്‌സൽവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്ന കർണാടക സർക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമ ഘട്ട മലനിരകളിൽ കഴിയുന്ന ഇവരുമായി സർക്കാരിന്റെ ദൂതന്മാർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം.    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം
പൂർണ്ണ പേജ് കാണുക ›