ഹോം › ദേശീയം

മരിച്ച അമ്മയുടെ ആഭരണങ്ങൾ വേണം; ചിതയിൽ കയറി കിടന്ന് പ്രതിഷേധിച്ച് മകൻ

By MJ Desk · 17 May 2025, 11:21 AM

മരിച്ച അമ്മയുടെ ആഭരണത്തിനായി ചിതയിൽ കയറി കിടന്ന് പ്രതിഷേധിച്ച് ഇളയ മകൻ. അമ്മയെ ദഹിപ്പിക്കാനൊരുക്കിയ ചിതയ്ക്ക് മുകളിലാണ് ആഭരണത്തിന് വേണ്ടി അലമുറയിട്ട് മകൻ കയറിക്കിടന്നത്. ജയ്പൂരിലെ വിരാട്‌നഗർ മേഖലയിലാണ് ലജ്ജിപ്പിക്കുന്ന സംഭവം നടന്നത് മൂത്ത സഹോദരന് അമ്മയുടെ ആഭരണങ്ങൾ കൈമാറിയതാണ് ഇളയ മകനെ ചൊടിപ്പിച്ചത്. അന്ത്യ കർമത്തിനായി മൃതദേഹം മക്കളും മറ്റ് ബന്ധുക്കളും ചേർന്ന് അടുത്തുള്ള ശ്മശാനത്തിൽ എത്തിച്ചപ്പോഴായിരുന്നു അസാധരണ സംഭവങ്ങൾ അരങ്ങേറിയത് സംസ്‌കാര ചടങ്ങിനിടെ വയോധികയുടെ ദേഹത്ത് നിന്ന് ആഭരണങ്ങൾ ഊരി മൂത്ത മകനായ ഗിരിധാരി ലാലിന് കൈമാറി. മരണസമയത്ത് വയോധികയെ പരിപാലിച്ചിരുന്നത് മൂത്ത മകനായിരുന്നു. എന്നാൽ ആഭരണം ഗിരിധാരിക്ക് നൽകുന്നത് പ്രകോപിതനായ ഇളയ മകൻ ഓം പ്രകാശ് പ്രതിഷേധവുമായി ചിതയിൽ കയറി കിടന്നു ആഭരണം കിട്ടാതെ ചിതയിൽ നിന്ന് എഴുന്നേൽക്കില്ലെന്നും തന്നെയും കൂട്ടി ചിതയ്ക്ക് തീ കൊളുത്താനും ഇയാൾ ഭീഷണി മുഴക്കി. പ്രതിഷേധം ശക്തമായതോടെ ആഭരണങ്ങൾ ഓംപ്രകാശിന് നൽകിയ ശേഷമാണ് വയോധികയെ സംസ്‌കരിച്ചത്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›