{"vars":{"id": "89527:4990"}}

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ
 

 

പാക് ചാരസംഘടനക്ക് വേണ്ടി ചാരവൃത്തി നേടിയ യുപി സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ആദർശ് കുമാറാണ്(24) അറസ്റ്റിലായത്. കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്താണ് ആദർശ് ജോലി ചെയ്തിരുന്നത്

ഇവിടുത്തെ തന്ത്രപ്രധാന ചിത്രങ്ങളടക്കം പ്രധാന വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. യുപി എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവിക സേനയിൽ ലാൻസ് നായിക് ആണ് ആദർശ്

പണത്തിന് വേണ്ടിയാണ് ഇയാൾ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയത്. യുപി എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു ആദർശ്. ഐഎസ്‌ഐ ഏജന്റുമായി ആദർശ് ബന്ധം സ്ഥാപിച്ചതും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതുമെല്ലാം എടിഎസ് കണ്ടെത്തിയിരുന്നു