ഹോം › ദേശീയം

ശുഭാംശുവിന്റെ ബഹിരാകാശ യാത്ര വീണ്ടും നീളും; ആക്‌സിയം 4 ദൗത്യം ജൂൺ 22നും നടക്കില്ല

By MJ Desk · 20 Jun 2025, 08:30 AM

ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം. ജൂൺ 22ന് തീരുമാനിച്ചിരുന്ന ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി. ഇത് ഏഴാം തവണയാണ് വിക്ഷേപണം മാറ്റിവെക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആക്‌സിയം സ്‌പേസ് അറിയിച്ചു നാസയും ഐഎസ്ആർഒയും സ്‌പേസ് എക്‌സും യൂറോപ്യൻ സ്‌പേസ് ഏജൻസിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വകാര്യ യാത്രയാണ് ആക്‌സിയം 4 ദൗത്യം. ശുഭാംശു ശുക്ലയ്ക്ക് പുറമെ പെഗ്ഗി വിറ്റ്‌സൺ, സ്ലാവസ് ഉസ്‌നാൻസ്‌കി, വിസ്‌നിയേവിസ്‌കി, ടിബോർ കപു എന്നിവരാണ് മറ്റ് യാത്രികർ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് യാത്ര. ജൂൺ 25ന് യാത്ര നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ശുഭാംശുവും സംഘവും ക്വാറന്റീനിൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›