ഹോം › ദേശീയം

ജന്തർമന്തറിൽ സംഘർഷാവസ്ഥ; സിജെപി പ്രതിഷേധത്തിനെതിരെ ജയ്ശ്രീറാം വിളികളുമായി ആർഎസ്എസ്: തടഞ്ഞ് പൊലീസ്

By Metro Desk · 06 Jun 2026, 01:43 PM

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ, സിയുഇടി പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർമന്തറിൽ നടത്തിയ പരസ്യ പ്രതിഷേധത്തിനിടെ സംഘർഷാവസ്ഥ. പ്രതിഷേധവുമായി എത്തിയ സിജെപി പ്രവർത്തകർക്കെതിരെ ജയ്ശ്രീറാം വിളികളുമായി ആർഎസ്എസ് പ്രവർത്തകർ രംഗത്തിറങ്ങിയതോടെയാണ് സ്ഥലത്ത് വൻ തർക്കവും അസ്വസ്ഥതയും ഉടലെടുത്തത്.

​പരീക്ഷാ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലാണ് ജന്തർമന്തറിൽ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ആർഎസ്എസ് പ്രവർത്തകർ കൂട്ടത്തോടെ എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക് തർക്കവും ഉന്തും തള്ളുമുണ്ടായി. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ഡൽഹി പൊലീസ് ഉടൻ തന്നെ ഇടപെടുകയും ഇരുവിഭാഗത്തെയും തടയുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
പൂർണ്ണ പേജ് കാണുക ›