ഹോം › ദേശീയം

സൈന്യത്തിന് പിന്തുണയേകാനായി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും; ചുമതല കരസേന മേധാവിക്ക് നൽകി കേന്ദ്രം

By News Desk · 09 May 2025, 09:50 PM

ന്യൂഡൽഹി : ഇനി സൈന്യത്തിന് കൂട്ടായി പ്രവർത്തിക്കാൻ ടെറിട്ടോറിയൽ ആർമിയും. ആവശ്യമുള്ള ഘട്ടങ്ങളിൽ ടെറിട്ടോറിയൽ ആർമിയെ ഉപയോഗപെടുത്തണമെന്ന് അറിയിച്ച് പ്രതിരോധമന്ത്രാലയം ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.   കരസേന മേധാവിക്കാണ് ഈ സൈനിക വിഭാഗത്തിൻ്റെ അധികാര ചുമതല നൽകിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ, കിഴക്കൻ കമാൻഡുകളിലുടനീളം വിന്യസിക്കുന്നതിനായി ടെറിട്ടോറിയൽ ആർമിയുടെ 14 ഇൻഫൻട്രി ബറ്റാലിയനുകളെ സേവനത്തിന് തയ്യാറാക്കാനാണ് കേന്ദ്ര സർക്കാർ കരസേനാ മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 1948 ലെ ടെറിട്ടോറിയൽ ആർമി റൂളിലെ റൂൾ – 33 പ്രകാരം നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ടെറിട്ടോറിയൽ ആർമിയിലെ ഓരോ ഉദ്യോഗസ്ഥനെയും ഓരോ അംഗത്തെയും അത്യാവശ്യ ഘട്ടങ്ങളിൽ സേവനത്തിന് വിളിക്കാനാണ് കരസേനാ മേധാവിക്ക് ഇപ്പോൾ അധികാരം നൽകിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›