ഹോം › ദേശീയം

ഹൈദരാബാദിൽ ഐഎസ് ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ; സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

By MJ Desk · 19 May 2025, 10:21 AM

ഹൈദരാബാദിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരരെ പിടികൂടിയതായി പോലീസ്. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി തുടങ്ങി സ്‌ഫോടക വസ്തു നിർമാണത്തിന് ആവശ്യമായ സാമഗ്രികളും പോലീസ് കണ്ടെത്തി. സിറാജ് ഉർ റഹ്മാൻ(29), സയ്യിദ് അമീർ എന്നിവരാണ് പിടിയിലായത്. ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നഗരത്തിൽ വലിയ സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടതായി പോലീസ് പറയുന്നു. രഹസ്യ വിവരത്തെ തുടർന്ന് ആന്ധ്ര കൗണ്ടർ ഇന്റലിജൻസ് സെല്ലും തെലങ്കാന പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ പിടികൂടിയത്. പഹൽഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാന് ഇന്ത്യ നൽകിയ തിരിച്ചടിക്കും പിന്നാലെ രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാകാൻ ഇടയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›