ഹോം › ദേശീയം

മുംബൈയിൽ രണ്ട് വയസുകാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച് കൊന്നു; അമ്മയും കാമുകനും അറസ്റ്റിൽ

By MJ Desk · 20 May 2025, 09:32 AM

മുംബൈയിൽ രണ്ട് വയസുകാരിയെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച് കൊന്നു. സംഭവത്തിൽ 30കാരിയായ മാതാവിനെയും ആൺസുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ മുന്നിൽ വെച്ചാണ് കാമുകൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മലാഡ് വെസ്റ്റിന് സമീപം മാൽവണിയിലാണ് സംഭവം. മൂന്ന് വർഷം മുമ്പ് ഭർത്താവുമായി പിരിഞ്ഞതിന് ശേഷം മാതാവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. പിരിയുന്ന സമയത്ത് ഗർഭിണിയായിരുന്ന യുവതി കുറച്ച് മാസങ്ങൾക്ക് ശേഷം പ്രസവിച്ചു. ഇതിനിടയിൽ കൗമാരക്കാരനുമായി പ്രണയത്തിലായി ബന്ധം തുടരാൻ കുഞ്ഞിനെ കൊലപ്പെടുത്താനായി ഇരുവരും തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് കാമുകൻ കുട്ടിയെ പീഡിപ്പിച്ചു. കരഞ്ഞ കുട്ടിയെ ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›