ഹോം › ദേശീയം

വിജയ്‌യുടെ കാരവാൻ ഉടൻ പിടിച്ചെടുക്കണം; സിസിടിവി ദൃശൃങ്ങൾ ശേഖരിക്കണം: ഹൈക്കോടതി ഉത്തരവ് പുറത്ത്

By Metro Desk · 04 Oct 2025, 11:25 AM

ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകർപ്പ് പുറത്ത്. നടൻ വിജയ്‌യുടെ കാരവൻ ഉൾപ്പടെയുള്ളവ ഉടൻ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശൃങ്ങൾ ശേഖരിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

കരൂർ എസ്ഐയുടെ കൈവശമുള്ള രേഖകൾ എസ്ഐടിക്ക് കൈമാറണമെന്നും രണ്ടു വനിതാ പൊലീസ് ഉദ‍്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും എസ്ഐടിക്ക് കോടതി നൽകിയ നിർദേശത്തിൽ പറയുന്നു.

സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ടിവികെ അടക്കമുള്ള പാർട്ടികൾ നൽകിയ ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ‍്യോഗസ്ഥയായ അശ്ര ഗർഗിനെ അന്വേഷണ ചുമതല നൽകുകയും പ്രത‍്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›