ദേവനന്ദ: ഭാഗം 8

എഴുത്തുകാരി: ടീന കൊട്ടാരക്കര “എന്താ, പറയ് ” നന്ദ കല്യാണിയെ ഉറ്റുനോക്കി. “ദേവേട്ടൻ… ” “ദേവേട്ടന് എന്താ., ” ശാരദ അന്നേരം ചായയുമായി അങ്ങോട്ടേക്ക് വന്നു. കല്യാണി
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

“എന്താ, പറയ് ” നന്ദ കല്യാണിയെ ഉറ്റുനോക്കി.

“ദേവേട്ടൻ… ”

“ദേവേട്ടന് എന്താ., ”
ശാരദ അന്നേരം ചായയുമായി അങ്ങോട്ടേക്ക് വന്നു. കല്യാണി പറഞ്ഞു വന്നത് ഇടക്ക് വെച്ച് നിർത്തി.

“വീട്ടിൽ എല്ലാർക്കും സുഖം തന്നെ അല്ലേ മോളെ ” ശാരദ ചോദിച്ചു.

“അതെ അമ്മേ, എല്ലാരും നന്നായി ഇരിക്കുന്നു ” കല്യാണി മറുപടി പറഞ്ഞു.
അമ്മ വീണ്ടും അവളോട് ഓരോന്ന് സംസാരിച്ചുകൊണ്ട് നിന്നു. നന്ദയ്ക്ക് ചെറിയ പരിഭ്രമം തോന്നി. എന്താകും അവൾക്കു ദേവേട്ടനെക്കുറിച്ചു പറയാൻ ഉണ്ടാകുക. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ, അവൾ ചിന്തയിലാണ്ടു.

കുറച്ചു നേരം കൂടി അമ്മയോട് സംസാരിച്ചിരുന്നിട് അവൾ പോകാനായി ഇറങ്ങി. നാളെ സംസാരിക്കാം എന്നവൾ നന്ദയോട് ആംഗ്യം കാട്ടിയിട്ടു അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

അവൾ പോയിക്കഴിഞ്ഞും നന്ദയ്ക് പല വിധ ചിന്തകൾ ആയിരുന്നു. ദേവേട്ടനെ ഒന്നു കാണാനും മിണ്ടാനും അവൾക്ക് മനസ്സിൽ ആഗ്രഹം തോന്നി. പക്ഷെ തലേന്ന് ദേഷ്യപ്പെട്ട ദേവേട്ടന്റെ മുഖമാണ് മനസ്സിൽ വരുന്നത്. എങ്കിലും അവൻ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങികൊണ്ട് ഇരുന്നു. ” നന്ദയെ വിവാഹം ചെയുന്നത് ഞാൻ ആയിരിക്കും “… ആ വാക്കുകൾ അവൾ വീണ്ടും മനസ്സിൽ ഉരുവിട്ടു നോക്കി. അത് ദേവേട്ടൻ തന്ന വാക്ക് ആണ്. പക്ഷെ പൂർണ മനസോടെ ആണോ അക്കാര്യം പറഞ്ഞത്. അതോ പണ്ട് മുതലേ വീട്ടുകാർ തമ്മിൽ പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടിയോ? ദേവേട്ടന് ശെരിക്കും ഇഷ്ടം ഉണ്ടാവോ? നന്ദ താടിക്കു കയ്യും കൊടുത്തിരുന്നു ആലോചിക്കാൻ തുടങ്ങി.

‘ഇഷ്ടം ഉണ്ടെന്നല്ലേ ഇന്നലെ അച്ഛനോട് പറഞ്ഞത്. ഉണ്ടാവും. എന്റെ പഠിത്തം ഒക്കെ കഴിഞ്ഞിട്ട് പറയാമെന്നാകും കരുതിയത്… എങ്കിലും ഇപ്പൊ എന്നോട് പറഞ്ഞാൽ എന്താ, ഇഷ്ടമാണെന്ന് പറയുന്നത് അത്ര വെല്യ തെറ്റാണോ ‘
അവൾക്കു ആശയകുഴപ്പം ഉണ്ടായി.
എങ്കിലും വലിയൊരു തെറ്റിദ്ധാരണ 2 പേർക്കും ഇടയിൽ നിന്ന് പോയല്ലോ എന്നവൾ സമാധാനിച്ചു.

ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് നന്ദ വയലിലേക്ക് ഇറങ്ങി. അച്ഛൻ വയലിന്റെ കിഴക്ക് വശത്തായി പണിയെടുക്കുന്നത് അവൾ കണ്ടു. അച്ഛന്റെ അധ്വാനം കാണുമ്പോ അവൾക്ക് വിഷമം തോന്നാറുണ്ട്. എത്ര സുഖമില്ലാതെ ഇരുന്നാലും വയലിൽ പോകും. അച്ഛന് ഇവിടെ ഇരിക്കുമ്പോൾ നല്ല ആശ്വാസം ലഭിക്കുന്നത് പോലെ അവൾക്കു തോന്നിയിട്ടുണ്ട്. അമ്മയും മുത്തശ്ശിയും പറഞ്ഞു കേട്ടിട്ടുണ്ട്, ‘ഓർമ വെച്ച കാലം മുതൽ ആ വയലിൽ ഇറങ്ങിയതാ, കൈവിട്ടു പോയെങ്കിൽ പോലും അച്ഛന് ആ മണ്ണിനെയും, മണ്ണിനു അച്ഛനെയും അറിയാമെന്ന്. ‘ അത് സത്യമാണെന്നു അവൾക്കും തോന്നിയിട്ടുണ്ട്.

വയലിന്റെ ഒരു ഭാഗത്തു നെല്ലും, ബാക്കി ഉള്ളിടത്തു പച്ചക്കറികളും ആണ്. ഇടകൃഷികളും ഉണ്ട്. നന്ദ അവിടേക്ക് ഇറങ്ങി ചെന്നു. പാവലിനും വെണ്ടയ്ക്കും അടുത്തുള്ള കുളത്തിൽ നിന്നും വെള്ളം കോരി ഒഴിച്ചു. ചെറിയ പുൽച്ചെടികളൊക്കെ നുള്ളി കളഞ്ഞു. കുളത്തിൽ നല്ല തെളിനീർ ആണ്. കണ്ണാടി പോലുള്ള വെള്ളം. അവൾ കുറച്ചു വെള്ളമെടുത്തു മുഖം കഴുകി, അച്ഛന്റെ അടുത്തേക്ക് ചെന്നു. കുറച്ചു നേരം ക്ഷീണം മാറ്റാനായി അവർ വരമ്പത്തു ഇരുന്നു.

“മോൾക്ക് അച്ഛനോട് ദേഷ്യമുണ്ടോ ”

“ഇല്ലല്ലോ, എന്താ അച്ഛാ ”

“അച്ഛൻ കള്ളം പറഞ്ഞത്കൊണ്ട് ”

“ഒരിക്കലും ഇല്ലച്ഛാ ” നന്ദ അച്ഛന്റെ കൈ മുറുകെ പിടിച്ചു. “അച്ഛനാണ് ശെരി ” അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.

ഉച്ച തിരിഞ്ഞു അവൾ വീട്ടിലേക്കു തിരിച്ചു. വഴിക്കുവെച്ചു ലെക്ഷ്മിയമ്മയെ കണ്ടു. കുറച്ചു നേരം അവരോട് സംസാരിച്ചതിന് ശേഷം അവൾ നടക്കാൻ തുടങ്ങി.
തോടിന്റെ കരയിലൂടെ നടന്നപ്പോൾ എതിർവശത് ദേവൻ നില്കുന്നത് കണ്ടു. കൂടെ കുറച്ചു കൂട്ടുകാരും ഉണ്ട്. നന്ദയെ കണ്ടതും അവൻ അടുത്തേക്ക് നടന്നെത്തി.
തലേന്നത്തെ കാര്യങ്ങൾ ഓർത്തപ്പോ നന്ദയ്ക്ക് അവന്റെ മുഖത്തേക് നോക്കാൻ ചമ്മൽ തോന്നി. ഇന്നലെ കരഞ്ഞതും, ദേവന്റെ തോളിൽ ചാഞ്ഞതുമൊക്കെ ഓർത്തപ്പോൾ അവൾക്കു എന്തോ പോലെ.

ദേവൻ അവളോട് ഒപ്പം നടക്കാൻ തുടങ്ങി.

“അച്ഛന്റെ അടുത്ത് പോയതാണോ ” ദേവൻ ചോദിച്ചു

“ഉം.. ” നന്ദ മൂളി

” ഈ മൂളൽ വേണ്ട, പറഞ്ഞാൽ മതി ”

“മം ” നന്ദ വീണ്ടും മൂളി. ദേവൻ അവളെ ഒന്ന് നോക്കി.

“അച്ഛന്റെ അടുത്ത് പോയിട്ട് വരുവാ “നന്ദ പെട്ടന്നു പറഞ്ഞു.

“നന്ദേ, മുഖത്തു നോക്കി വേണം സംസാരിക്കാൻ “ദേവൻ അല്പം ദേഷ്യത്തിൽ പറഞ്ഞു. അവൾ തലയാട്ടി.

അവർ വീണ്ടും നടന്നുകൊണ്ടിരുന്നു.

“നിനക്ക് എന്നോട് ഒന്നും പറയാൻ ഇല്ലേ ”

“ഉണ്ട് ”

“എങ്കിൽ പറ ”

വീണ്ടും മൗനം.. ദേവൻ ഇടക്കിടക്ക് അവളെ നോക്കികൊണ്ടിരുന്നു.

“നിനക്ക് എന്നെ പേടിയാണോ “ദേവൻ ചോദിച്ചു.

“കുറച്ച് ” നന്ദ പറഞ്ഞു.

“എന്തിനാ ”

“ദേവേട്ടൻ ഒത്തിരി മാറിയ പോലെ, എന്നോട് അടുപ്പം ഇല്ലാത്ത പോലെ.. പിന്നെ ഇന്നലെ ദേഷ്യപെട്ടില്ലേ.. ”

“ഇന്നലെ ദേഷ്യപ്പെട്ടതിന്റെ കാരണം അറിയാമല്ലോ. മിസ്അണ്ടർസ്റ്റാന്ഡിങ്.. അത് മാറുകയും ചെയ്തു. ഇപ്പോ അങ്ങനെ ഒന്നും ഇല്ല. അമ്മയും അമ്മാവനും എല്ലാരും പറഞ്ഞപ്പോഴും ഞാൻ വിശ്വസിക്കാൻ പാടില്ലായിരുന്നു.. അന്ന് തന്നെ നിന്നോട് ചോദിക്കണമായിരുന്നു. ”

“മം… ആതിര ചേച്ചിയെ കല്യാണം കഴിക്കോ..? ” നന്ദ ചോദിച്ചു

ദേവൻ പെട്ടന്നു നടത്തം നിർത്തി
“ആതിരയെ കല്യാണം കഴിക്കണോ..? ”

“വേണ്ട ”

“അതെന്താ വേണ്ടാത്തത്? ” അവനു ചിരി വന്നു

” ഒന്നുല്ല ” അവൾ മുഖം കുനിച്ചു നിന്നു

“ഒന്നുല്ലേ.. എന്നിട്ട് ഇന്നലെ എന്നോട് ഇതല്ലല്ലോ പറഞ്ഞത് ”
അവൻ ഉറക്കെ ചിരിച്ചു. തന്നെ കളിയാക്കിയത് ആണോ എന്ന സംശയത്തിൽ അവൾ നിന്നു.

“ഞാൻ മാറിയിട്ടൊന്നും ഇല്ല, നീയാ നന്ദേ മാറിയത്. ” ദേവൻ അവളോട് പറഞ്ഞു.

“ഞാനോ.. ഇല്ല ദേവേട്ടാ. പഴയ പോലെ തന്നെയാ. ” അവളുടെ മുഖത്തു സങ്കടം

“ആര് പറഞ്ഞു മാറിയിട്ടില്ലന്നു ” പെട്ടന്നു
ദേവൻ അവളുടെ വയറിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി. നന്ദ വിറച്ചു പോയി.
” ഒരുപാട് മാറി, ഒരു സുന്ദരി ആയി എന്റെ നന്ദൂട്ടി “അവളുടെ കണ്ണിലേക്കു നോക്കി ദേവൻ മെല്ലെ പറഞ്ഞു.

“ഞാൻ പോവാ ” അവനെ തള്ളി മാറ്റിക്കൊണ്ട് നന്ദ ഓടി, കുറച്ച് ദൂരം ചെന്നിട്ടു തിരിഞ്ഞു നോക്കിയപ്പോഴും ദേവൻ അവളെ നോക്കി നില്പുണ്ടായിരുന്നു. വീട്ടിലെത്തിയിട്ടും അവൾക്ക് വിറയൽ മാറിയില്ല, ഓർത്തിട്ട് നാണവും വന്നു നിറഞ്ഞു. തനിയെ ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ടാണ് അമ്മ കാര്യം അന്വേഷിച്ചത്. ഒന്നുമില്ലന്ന് പറഞ്ഞു അവൾ അപ്പുറത്തേക്ക് പോയി. അവളുടെ മനസിന്‌ ഇളക്കം തട്ടി തുടങ്ങി. എന്തെന്നില്ലാത്ത ഒരുതരം കുളിർമ.. !

********************

പിറ്റേന്നു രാവിലെ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ കല്യാണി വന്നിട്ടില്ലായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും അവൾ ഓടിക്കിതച് എത്തി.

“ബസ് പോയില്ലല്ലോ അല്ലേ ” അവൾ ചോദിച്ചു.
നന്ദ എന്തോ പറയാൻ തുടങ്ങിയതും ഒരു കാർ അവർക്ക് അരികിലായി വന്നു നിർത്തി. വിഷ്ണുവിന്റെ കാർ ആയിരുന്നു അത്. അകത്തു ലക്ഷ്മി അമ്മയും ഉണ്ടായിരുന്നു. അവർ നന്ദയെയും കല്യാണിയേയും കാറിൽ കയറാൻ നിർബന്ധിച്ചു. അവർക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. എന്നിട്ടും ലക്ഷ്മിയുടെ നിർബന്ധത്തിനു വഴങ്ങി അവർ കയറാൻ തുടങ്ങുമ്പോഴേക്കും അവരുടെ ബസ് എത്തി. ബസിൽ നിന്നു ദേവൻ നോക്കിയപ്പോൾ കാണുന്നത് അവർ കാറിൽ കയറുന്നതാണ്.

“ഞാൻ ആദ്യം നിങ്ങളെ കണ്ടില്ല മക്കളെ, ഇവൻ പറഞ്ഞു നിങ്ങൾ ആണ് നിൽക്കുന്നതെന്ന് ” കാർ ഓടിത്തുടങ്ങിയപ്പോൾ ലക്ഷ്മി അവരോട് പറഞ്ഞു.
“ഞങ്ങളും സാറിനെ കണ്ടില്ല ” കല്യാണി പറഞ്ഞു.

“നിങ്ങൾ ഇവനെ സർ എന്നാണോ വിളിക്കുക..അതു ക്ലാസിൽ പോരെ കുട്ടീ “ലക്ഷ്മി അമ്മ ചിരിച്ചു.

“എങ്കിലും ഞങ്ങളുടെ അധ്യാപകൻ അല്ലേ അമ്മേ, ക്ലാസ്സിൽ അല്ലെങ്കിൽ പോലും സർ എന്നു വിളിക്കുന്നതാ ഞങ്ങൾക്കും ഇഷ്ടം, അല്ലേ നന്ദേ ” കല്യാണി പറഞ്ഞു.
വിഷ്ണു മിററിലൂടെ കല്യാണിയെ തറപ്പിച്ചു നോക്കി… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം