ഹോം › ലോകം

റഷ്യയിലെ കംചത്ക തീരത്ത് 6.7 തീവ്രതയുള്ള ഭൂചലനം; ആളപായമില്ല

By Metro Journal Team · 28 Nov 2026, 08:47 PM

റഷ്യയിലെ കിഴക്കൻ മേഖലയായ കംചത്ക തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ശനിയാഴ്ചയാണ് ഭൂചലനം ഉണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

യൂറോപ്യൻ-മെഡിറ്ററേനിയൻ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ (EMSC) കണക്കനുസരിച്ച് ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 220 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കംചത്ക മേഖലയിലെ യെലിസോവോ നഗരത്തിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് റിങ് ഓഫ് ഫയറിന്റെ ഭാഗമായ ഈ പ്രദേശം ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയാണ്.

അമേരിക്കൻ സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഈ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പോ ജാഗ്രതാ നിർദേശമോ നിലവിലില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#russia#usa#അമേരിക്ക#ഭൂചലനം#മോസ്കോ#റഷ്യ

ബന്ധപ്പെട്ട വാർത്തകൾ

മക്ക പ്രതിരോധ സഖ്യം ശക്തിപ്പെടുത്തി സൗദി അറേബ്യയും പാകിസ്താനും തുർക്കിയും; സംയുക്ത പ്രതിരോധ സഹകരണം വിപുലീകരിക്കാൻ തീരുമാനംഇറാനിൽ 14കാരിയെ ഭർത്താവ് മർദിച്ചുകൊന്നു; സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിൽ ക്രൂരതഅഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 97 പേർക്ക് പരിക്ക്യെമൻ തീരത്ത് ചരക്കുകപ്പൽ ആയുധധാരികൾ പിടിച്ചെടുത്തു; നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോർട്ട്ഗസ്സയിലെ ക്ലിനിക്കിന് നേരെ ഇസ്രായേൽ ആക്രമണം; എംഎസ്എഫിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടുയൂറോപ്പിൽ കൂട്ടമരണത്തിന് ഇടയാക്കുന്ന ആക്രമണത്തിന് സാധ്യത; റഷ്യൻ അട്ടിമറി നീക്കങ്ങൾ വർധിക്കുന്നതായി മുന്നറിയിപ്പ്
പൂർണ്ണ പേജ് കാണുക ›