Thursday, 26 November 2026 About Us · Contact Us

അമേരിക്കയിൽ സൈന്യം സ്ഫോടനം നടത്തി; ഒരു മൈൽ അകലെ വരെ പുക ദൃശ്യമായി: ആശങ്കയിൽ ജനങ്ങൾ

അമേരിക്കയിലെ അയോവയിൽ സൈന്യം നടത്തിയ നിയന്ത്രിത സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വലിയ പുകപടലം ഉയർന്നു. ഒരു മൈലിലധികം അകലെ നിന്നുപോലും പുക ദൃശ്യമായതായി റിപ്പോർട്ടുകൾ.

USA - അമേരിക്കയിൽ സൈന്യം സ്ഫോടനം നടത്തി; ഒരു മൈൽ അകലെ വരെ പുക ദൃശ്യമായി: ആശങ്കയിൽ ജനങ്ങൾ

അയോവയിലെ മിഡിൽടൗണിലുള്ള സൈനിക ആയുധനിർമാണ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം 4,400 കിലോഗ്രാം ലെഡ് അസൈഡ് (Lead Azide) ആണ് നവംബർ 25 ബുധനാഴ്ച സൈന്യം നിയന്ത്രിതമായി പൊട്ടിച്ചുനീക്കിയത്. കാലപ്പഴക്കം കാരണം രാസവസ്തുവിന്റെ ഘടനയിൽ മാറ്റം സംഭവിക്കുകയും സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്തതോടെയാണ് നടപടി.

സ്ഫോടനത്തിന് പിന്നാലെ ആകാശത്തേക്ക് ഉയർന്ന വെളുത്ത പുകപടലം ദൂരങ്ങളിൽ നിന്നും ദൃശ്യമായി. സ്ഫോടനത്തിന്റെ ശബ്ദവും പ്രദേശത്ത് കേട്ടു. അപകടസാധ്യത കണക്കിലെടുത്ത് സമീപവാസികൾക്ക് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ചില പ്രദേശങ്ങളിൽ താമസക്കാരോട് ഒഴിഞ്ഞുപോകാനും മറ്റുള്ളവരോട് വീടിനുള്ളിൽ കഴിയാനും നിർദേശിച്ചിരുന്നു.

സ്ഫോടനത്തെ തുടർന്ന് വിഷാംശമുള്ള ലെഡ് പൊടി അന്തരീക്ഷത്തിലും പരിസരപ്രദേശങ്ങളിലും വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ സ്ഫോടനത്തിന് പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ പ്രദേശത്തെ വായുവിൽ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് പരിസ്ഥിതി സംരക്ഷണ ഏജൻസി അറിയിച്ചു.

പ്രദേശത്തെ വായു, മണ്ണ്, ജലം എന്നിവയിൽ തുടർന്നും പരിശോധന നടത്തും. ഏകദേശം 350 ഫാമുകളെ സ്ഫോടനത്തെ തുടർന്നുണ്ടായ പുകപടലം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തിയിരുന്നു.

സ്ഫോടനത്തിലൂടെ നിയന്ത്രണാതീതമായ പൊട്ടിത്തെറി സാധ്യത ഒഴിവാക്കാനായെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പരിസ്ഥിതിക്കും സമീപവാസികളുടെ ആരോഗ്യത്തിനും ഉണ്ടായേക്കാവുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉൾപ്പെട്ട പോസ്റ്റുകൾ നീക്കുന്നു; മെറ്റയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉൾപ്പെട്ട പോസ്റ്റുകൾ നീക്കുന്നു; മെറ്റയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോൺഗ്രസ്

52 മിനിറ്റ് മുൻപ്
അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

55 മിനിറ്റ് മുൻപ്
തെളിവുകളില്ലാത്ത ഇസ്രയേൽ ആരോപണങ്ങളുടെ പേരിൽ പലസ്തീൻ ജീവനക്കാരെ പിരിച്ചുവിട്ടു; യുഎൻ ട്രൈബ്യൂണലിന്റെ നിർണായക വിധി

തെളിവുകളില്ലാത്ത ഇസ്രയേൽ ആരോപണങ്ങളുടെ പേരിൽ പലസ്തീൻ ജീവനക്കാരെ പിരിച്ചുവിട്ടു; യുഎൻ ട്രൈബ്യൂണലിന്റെ നിർണായക വിധി

1 മണിക്കൂർ മുൻപ്
സൗരവ് ദാസിന്റെ യുകെ യാത്രാ വിവാദം: പാസ്‌പോർട്ടിലെ ജന്മസ്ഥല വിവരങ്ങളിൽ പൊരുത്തക്കേട്; വിശദീകരണം നൽകാൻ ഏഴ് ദിവസം അനുവദിച്ച് വിദേശകാര്യ മന്ത്രാലയം

സൗരവ് ദാസിന്റെ യുകെ യാത്രാ വിവാദം: പാസ്‌പോർട്ടിലെ ജന്മസ്ഥല വിവരങ്ങളിൽ പൊരുത്തക്കേട്; വിശദീകരണം നൽകാൻ ഏഴ് ദിവസം അനുവദിച്ച് വിദേശകാര്യ മന്ത്രാലയം

11 മണിക്കൂർ മുൻപ്
ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്ക

ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്ക

11 മണിക്കൂർ മുൻപ്
റാസൽഖൈമ ബസ് അപകടം; മരിച്ച മലയാളികളുടെ എണ്ണം നാലായി

റാസൽഖൈമ ബസ് അപകടം; മരിച്ച മലയാളികളുടെ എണ്ണം നാലായി

12 മണിക്കൂർ മുൻപ്