പ്രതിപക്ഷ നേതാക്കളെ കൂട്ടുപിടിച്ചും പിണറായിക്കെതിരെ ആഞ്ഞടിച്ചും പി വി അന്‍വര്‍. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം യു ഡി എഫിനൊപ്പം കൈകോര്‍ത്ത് പിണറായിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തുമെന്നും വ്യക്തമാക്കിയത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
സി പി എം കേരളത്തില്‍ അധികാരത്തിലെത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറുമായും ബി ജെ പിയുമായി പിണറായി വിജയന്‍ കരാറിലേര്‍പ്പെട്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് പിണറായി സ്വയം കുഴിക്കുത്തിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ പി സി സി അധ്യക്ഷന്‍ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് അലി ശിഹാബ് തങ്ങള്‍, താമരശ്ശേരി ബിഷപ്പ് എന്നിവര്‍ക്ക് നന്ദി പറഞ്ഞാണ് അന്‍വര്‍ തന്റെ പ്രസ്താവന തുടങ്ങിയത്.
യുഡിഎഫിനൊപ്പം ഒറ്റക്കെട്ടായി നീങ്ങുമെന്നും ഇനി താന്‍ ഒറ്റക്കല്ലെന്നും അന്‍വര്‍ വ്യക്തമാക്കി. പിണറായിസത്തെ താഴെയിറക്കുകയെന്ന മുദ്രാവക്യമാണ് തനിക്ക് ഇനിയുള്ളതെന്നും അതിന് വേണ്ടി ആര്‍ക്കൊപ്പം ചേരാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.