കുവൈറ്റ് സിറ്റി: ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് പൂര്‍ത്തിയാക്കാനുള്ള സമയം ഇന്ന് അവസാനിക്കുമെന്നതിനാല്‍ ഇതുവരെയും ഇത് ചെയ്യാത്ത 2.5 ലക്ഷം പ്രവാസികളുടെ ബാങ്ക് ട്രാന്‍സാക്ഷന്‍ ഉള്‍പ്പെടെയുള്ളവ ജനുവരി ഒന്നാം തിയതിയായ ബുധനാഴ്ച മുതല്‍ തടസപ്പെടുമെന്ന് കുവൈറ്റ് അറിയിച്ചു. ബാങ്ക് ഇടപാടുകളും സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളുമൊന്നും ബുധനാഴ്ച മുതല്‍ ഇവര്‍ക്ക് നടത്താന്‍ സാധിക്കില്ലെന്ന് കുവൈറ്റ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ഭാഗമായ ക്രിമിനല്‍ എവിഡന്‍സ് വിഭാഗം വ്യക്തമാക്കി.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഞായറാഴ്ചവരെ 9.6 ലക്ഷം സ്വദേശികളുടെ ഫിംഗര്‍ പ്രിന്റ്‌സ് ശരിപ്പെടുത്തിയതായി ക്രിമിനല്‍ എവിഡന്‍സ് വിഭാഗം ഡയരക്ടര്‍ മേജര്‍ ജനറള്‍ ഈദ് അല്‍ ഒവൈഹാന്‍ വെളിപ്പെടുത്തി. ഇനി 16,000 ആണ് ബാക്കിയുള്ളത്. രാജ്യത്തുള്ള 27.4 ലക്ഷം പേര്‍ ഫിംഗര്‍പ്രിന്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും 2.44 ലക്ഷം പേര്‍ ഇത് പൂര്‍ത്തീകരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.