പൗരത്വ വിവാദം: 18,775 പേരുടെ പൗരത്വം പുനഃപരിശോധിക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: അനര്‍ഹമായി ചില ആളുകള്‍ രാജ്യത്ത് പൗരത്വം കരസ്ഥമാക്കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ 18,775 പേര്‍ക്ക് നല്‍കിയ കുവൈറ്റ് പൗരത്വം പുനഃപരിശോധിക്കാന്‍ കുവൈറ്റ് അധികൃതര്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സുപ്രിം കമ്മിറ്റിയാണ് അന്വേഷണം നടത്തി നല്‍കിയ പൗരത്വം മുഴുവന്‍ പരിശോധിച്ച് ഇവരില്‍ അനര്‍ഹര്‍ കടന്നുകൂടിയോയെന്ന് പരിശോധിച്ച് ഉറപ്പാക്കുക. പൗരത്വം പിന്‍വലിക്കുക, റദ്ദാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അവസാന തീരുമാനം കൈക്കൊള്ളാന്‍ കമ്മിറ്റി അമീറിനോട് ശുപാര്‍ശ ചെയ്യുമെന്നാണ് കരുതുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ പൗരത്വങ്ങള്‍ കുവൈറ്റ് പിന്‍വലിച്ചത്. ഒരൊറ്റ മാസത്തില്‍ 11,805 പേരുടെ കുവൈറ്റ് പൗരത്വമാണ് ശരിയായ മാര്‍ഗത്തില്‍ നേടിയതല്ലെന്ന കണ്ടെത്തലില്‍ പിന്‍വലിച്ചത്. ഓഗസ്റ്റ് മുതല്‍ ഇങ്ങോട്ടുള്ള കണക്കെടുത്താല്‍ ഡിസംബറില്‍ റദ്ദാക്കിയത് മൊത്തം സംഖ്യയുടെ 63 ശതമാനത്തോളമാണ്. നവംബറില്‍ 5,870 പേരുടെ പൗരത്വം റദ്ദ്‌ചെയ്തിരുന്നു. ഒക്ടോബറില്‍ 820ഉം സെപ്റ്റംബറില്‍ 202ഉം ഓഗസ്റ്റില്‍ 78 പേര്‍ക്കാണ് കുവൈറ്റ് പൗരത്വം നഷ്ടമായത്.

Exit mobile version