സിനിമ ആസ്വാദകരും മോഹന്‍ലാല്‍ ഫാന്‍സും ഒരുപോലെ കാത്തിരിക്കുന്ന തരുണ്‍മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടു. രജപുത്ര വിഷ്വല്‍സ് മീഡിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോക്ക് ബിഹൈന്‍ഡ് ദി ലാഫ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനക്കൊപ്പം മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അതിനാല്‍ 80,90 തലമുറക്ക് ഏറെ ഗൃഹാതുരത്വം നല്‍കുന്ന സിനിമയാകും തുടരും എന്നതില്‍ സംശയമില്ല.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കൂടാതെ ഏറെ കാലത്തിനു ശേഷം മോഹന്‍ലാല്‍ ഒരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ വേഷമിടുന്നു എന്നതും ‘തുടരും’ മുന്നോട്ട് വെക്കുന്ന പ്രതീക്ഷയാണ്. ഒരു ഫീല്‍ഗുഡ് ഡ്രാമയായിരിക്കും ‘തുടരും’എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഭിനേതാക്കളുടെയും ക്രൂ മെമ്പര്‍മാരുടെയും ചിരികളും രസകരമായ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടത്. മോഹന്‍ലാല്‍ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെയും എല്ലാവരുമൊത്ത് ചിരിച്ച് ഉല്ലസിക്കുന്നതിന്റെയും നിമിഷങ്ങള്‍ രസകരമായി തന്നെ പകര്‍ത്തിയിട്ടുണ്ട് വീഡിയോ ഗ്രാഫര്‍.