ഉത്തർപ്രദേശിലെ മീററ്റിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മീററ്റിലെ ലിസാഡി ഗേറ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദമ്പതികളെയും അവരുടെ മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കായ മൊയിൻ, ഭാര്യ അസ്മ, മക്കളായ അഫ്‌സ(8), അസീസ(4) അദീബ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹങ്ങൾ. വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊയിനെ വിളിച്ചിട്ട് കിട്ടാത്തതിനാൽ സഹോദരൻ സലീം നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിനെ ബന്ധപ്പെടുകയായിരുന്നു
മരിച്ചവരുടെ കാലുകൾ ബെഡ് ഷീറ്റ് കൊണ്ട് കെട്ടിയ നിലയിലായിരുന്നു. അടുത്തിടെയാണ് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത്. മൊയിന്റെയും അസ്മയുടെയും മൃതദേഹങ്ങൾ നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു.