പാറശാല ഷാരോൺ രാജ് വധക്കേസിൽ ജനുവരി 17ന് കോടതി വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകനായ ഷാരോൺ രാജിനെ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രണയബന്ധത്തിൽ നിന്ന് ഷാരോൺ പിൻമാറാത്തതിനെ തുടർന്നായിരുന്നു കൊലപാതകം
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്ന് ദിവസങ്ങളിലായി നടന്ന വാദപ്രതിവാദത്തിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. ഗ്രീഷ്മക്കെതിരെ വിഷം നൽകിയതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമല കുമാരൻ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞു
കഷായത്തിൽ വിഷം കലർത്തി നൽകുന്നതിന് മുമ്പ് ഷാരോണിനെ വധിക്കാനായി ഗ്രീഷ്മ ജ്യൂസിലും വിഷം ചേർത്ത് നൽകിയിരുന്നു. അന്ന് ജ്യൂസിന് കയ്പ്പായിരുന്നതിനാൽ ഷാരോൺ ഇത് മുഴുവൻ കുടിച്ചിരുന്നില്ല. 2022 ഒക്ടൊബർ 10നാണ് ഷാരോൺ കഷായം കുടിച്ച് അവശനിലയിലായത്. 11 ദിവസം കഴിഞ്ഞ് ചികിത്സക്കിടെയാണ് ഷാരോൺ മരിച്ചത്.