അറസ്റ്റുമായി ബന്ധപ്പെട്ട് പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍. ഒതായിയിലെ വീട്ടില്‍വെച്ച് പോലീസ് അറസ്റ്റിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അന്‍വര്‍ പിണറായിക്കെതിരെ രംഗത്തെത്തിയത്. താന്‍ ദാവൂദ് ഇബ്രാഹീമിനെ പോലുള്ള കൊള്ളക്കാരനൊന്നുമല്ല. ഇങ്ങനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമൊന്നും തനിക്കില്ല. പിണറായി വിജയന്‍ മോദിയേക്കാളും വലിയ ഭരണകൂട ഭീകരതയാണ് കാണിക്കുന്നത്. ഈ അറസ്റ്റ് പിണറായിയുടെയും ഇടത് സര്‍ക്കാറിന്റെ ഭരണകൂട ഭീകരതയുടെ തെളിവാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രതിഷേധിച്ചത്. ജയിലില്‍ കിടക്കാന്‍ റെഡിയാണ്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
എന്നെ ഭയപ്പെടുത്താന്‍ സാധിക്കുമെന്ന് ആരും കരുതേണ്ട. പിണറായിക്കെതിരെ വായ തുറന്നാല്‍ എം എല്‍ എയെ പോലും അറസ്റ്റ് ചെയ്യുമെന്ന സന്ദേശമാണ് ഇതിലൂടെ പിണറായി കേരളത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തില്‍ ആറ് പേരെ ചവിട്ടിക്കൊന്ന വിഷയത്തിലാണ് ഞാന്‍ ഇടപെട്ടത്. ഇത് മലോയര മേഖലയില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം ചെയ്യുന്ന ബില്ലിന്റെ പ്രശ്‌നം ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.
എന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിക്കുന്ന തിടുക്കും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ക്രിമിനലുകള്‍ പിണറായുടെ വീടിന് ചുറ്റുമുണ്ട്. അവരെയൊന്നും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലല്ലോ. പോലീസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെതിരെ ഞാന്‍ നിരവധി പരാതികള്‍ പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലല്ലോ. അവരെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ..അദ്ദേഹം ചോദിച്ചു.