തെലങ്കാനയിൽ ദുരഭിമാന കൊല. അന്യ ജാതിക്കാരനെ വിവാഹം ചെയ്തെന്ന കാരണത്താൽ വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കോൺസ്റ്റബിൾ നാഗമണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ് പറയുന്നു. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു.
15 ദിവസം മുൻപായിരുന്നു നാഗമണിയുടെ വിവാഹം. ബന്ധുക്കൾക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.