ഇടുക്കി മാങ്കുളത്ത് പഞ്ചായത്ത് മെമ്പർക്ക് കുത്തേറ്റു. മാങ്കുളം എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. ബിനോയ് എന്ന ആളാണ് കുത്തി പരുക്കേൽപ്പിച്ചത്. ഇവർ തമ്മിലുള്ള വാക്കുതർക്കത്തനിടെയാണ് ആക്രമണം
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ്. ഒളിവിൽ പോയ ബിനോയിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. മദ്യലഹരിയിലാണ് ബിനോയ് ആക്രമണം നടത്തിയതെന്നാണ് വിവരം.
തൊട്ടടുത്ത കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ബിനോയ് ബിബിനെ കുത്തുകയായിരുന്നു. വയറിനാണ് കുത്തേറ്റത്. ബിബിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.