അനധികൃത സ്വത്ത് സമ്പാദനം: എഡിജിപി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് റിപ്പോർട്ട്

അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ട് അതേപടി സർക്കാരിന് കൈമാറണമോ അതോ കൂടുതൽ അന്വേഷണം ആവശ്യപ്പെടണോയെന്നതിൽ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ നിലപാട് നിർണായകമാകും. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അന്വേഷണം

ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ക്ലിൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ട് വരുന്നത്.

Exit mobile version