ഇരുമ്പനത്ത് ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്; അഞ്ച് കിലോമീറ്ററിലേറെ വൻ ഗതാഗത കുരുക്ക്
കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത കുരുക്ക്. ഇരുമ്പനത്ത് നിന്ന് കളമശ്ശേരിയിലേക്കുള്ള പാതയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്തംഭിച്ചു. ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് ടാങ്കറിന്റെ ടയർ ഭാഗം തിരിഞ്ഞതോടെയാണിത്. ക്രെയിനെത്തിച്ചാണ് ടാങ്കർ നീക്കിയത്. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാന്റിൽ നിന്ന് പുറത്തേക്കിറക്കിയപ്പോൾ ബസ് വന്നിടിക്കുകയായിരുന്നു. ഒരു ഓട്ടോറിക്ഷയും അപകടത്തിൽ പെട്ടു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വാഹനത്തിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
