12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; 42കാരന് പത്ത് വർഷം കഠിന തടവ്
കോഴിക്കോട് ബാലുശ്ശേരിയിൽ 12 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പൂനത്ത് സ്വദേശിക്ക് പത്ത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. ബാലുശ്ശേരി പൂനത്ത് വായോറമലയിൽ വീട്ടിൽ ബിജുവിനെയാണ്(42) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത് പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. അമ്മയുടെ വീടിന് സമീപത്തു കൂടി പോകുകയായിരുന്ന പെൺകുട്ടിയെ ബിജു വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു കുട്ടി വിവരം സ്കൂൾ കൗൺസിലറെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതരാണ് ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
