മണ്ണാർക്കാട് മധ്യവയസ്കൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി
മണ്ണാർക്കാട് കാരാകുറിശ്ശിയിൽ മധ്യവയസ്കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എളംബലശ്ശേരി വാകടപ്പുറം ഉഴുന്നുപാടം കുഞ്ഞാപ്പ എന്നയാളാണ് മരിച്ചത്. വീട്ടിൽ നിന്ന് അരകിലോമീറ്റർ ദൂരത്തുള്ള സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ വെച്ച് പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഇയാളെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
